2014, ജനുവരി 10, വെള്ളിയാഴ്‌ച

ഫ്രീക്

                                                  ഫ്രീക്

ചെറുകഥ :-

സൂര്യാസ്തമയം കഴിഞ്ഞിരുന്നു ......
എന്നാലും പകല വിട്ടുപോയിരുന്നില്ല ....
വിട പറയുന്ന പകൽ സന്ധ്യയോടു വിഷമം പറയുന്ന പ്രതീതിയായിരുന്നു നഗരത്തിലപ്പോൾ .....
നെഞ്ചു പിളർക്കുന്ന രീതിയിൽ മാസത്തിൽ വരുന്ന വൈദ്യുതി ബില്ലുകളെ പേടിചിട്ടാകണം
നഗരത്തിലെ ഒട്ടു മിക്ക കടകളിലും ഇലക്ട്രിക് ബൾബുകൾ പ്രകാശം പരത്തി തുടങ്ങിയിട്ടില്ലായിരുന്നു ....
തൊട്ടടുത്ത ദിവസം നടക്കുന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന്  ഒരു ഷർട്ട്  വാങ്ങുന്നതിന് വേണ്ടിയായിരുന്നു ഞാനും കുട്ടുവും കൂടി നഗരത്തിൽ എത്തിയത് ...
എന്തായാലും " സസ്പെൻസായി " ഒരു ഷർട്ട്  അവനും എടുക്കണം ,  കുറെ നാളായി ഞാൻ മനസ്സിൽ  ആലോചിക്കുന്ന ഒരു കാര്യമായിരുന്നു അത് ...
മുന്കൂട്ടി അവനോടു പറഞ്ഞാൽ അവൻ വേണ്ടെന്നു പറയും ...അതുകൊണ്ട് പറഞ്ഞില്ല ...
ഇന്ത്യൻ കോഫി ഹൌസ്‌ കെട്ടിടത്തിലുള്ള ഒരു റെഡിമേഡ് ഷർട്ടുകടയായിരുന്നു ലക്‌ഷ്യം ....
ഒരിക്കൽ ഒരു സുഹൃത്തിനോടൊപ്പം അയാളുടെ മകന് വേണ്ടി ഷർട്ട് എടുക്കാൻ പോയതോർമ്മയുണ്ട് ...
അകത്തു ഒരു സി എഫ് എൽ  ബൾബ് കത്തുന്നതോഴിച്ചാൽ ബാക്കിയെല്ലാം കണ്ണിനു അരോചകം പകരുന്ന എലീഡി ബഹുവർണ്ണ
ബൾബുകളായിരുന്നു ...
ന്യൂ  ജനറേഷൻ യുവാക്കൾക്ക് പറ്റിയ ഒരു കടയായിരിക്കും അതെന്നു ഞാൻ ഊഹിച്ചു ...
കാഷ് കൌണ്ടറി നരികിൽ ഇരുന്നിരുന്ന രണ്ടു യുവകോമളൻമാർ, പ്രണയ വിഷയമായിരിക്കണം സംസാരിച്ചു കൊണ്ടിരുന്നതെന്ന്
മുഖഭാവം കൊണ്ട് വ്യക്തം ....
അവർ ധരിച്ചിരുന്ന പാന്റ് ഇപ്പൊ അഴിഞ്ഞു പോകുമോ എന്ന് ഞാൻ ഭയപ്പെട്ടു ,,,,കസ്റ്റമർ ആണല്ലോ എന്നതിനാലാകണം ഒരു
ആർറ്റിഫിഷ്യൽ സ്വാഗത മരുള ലോടെ പറഞ്ഞു ...
" എന്താ സാർ വേണ്ടത്........."
" ഒരു ഷർട്ട് വേണം ...."
" മുകളിലേക്ക് കയറിക്കോളു  സാർ "  കൌണ്ടറിനരികിലെ ഗോവണി ചൂണ്ടി കൊണ്ട് ആ യുവ കോമളൻ പറഞ്ഞു.
ഗോവണി കണ്ടെങ്കിലും അപ്സ്സ്റ്റെയർ എന്നുദ് ദേശിച്ച ആ ഭാഗം ആകെ ഇരുട്ടിലായിരുന്നു ....
ഞാൻ സംശയിച്ചു നില്ക്കുന്നത് കണ്ടിട്ടാകണം അവൻ വീണ്ടും പറഞ്ഞു...
" കേറിക്കോളൂ  സാർ, മുകളിലാളുണ്ട് .."
കുട്ടുവാണ്‌  ആദ്യം ഗോവണി കയറിയത്..
അഞ്ചോ ആറോ സ്റ്റെപ്പുകൾ മാത്രമുള്ള ഗോവണി കയറി മുകളിൽ എത്തിയതും, കുട്ടുവിന്റെ "അയ്യോ " എന്ന നിലവിളിയും ഒന്നിച്ചായിരുന്നു ...
ഉടനെ തന്നെ മുകളിലെ ലൈറ്റു തെളിഞ്ഞു ...
ഞാനും, എന്നെപോലെ തന്നെ കൌണ്ടറിൽ നിന്നിരുന്ന യുവ കോമളനും ഒന്നിച്ചാണ്  " അയ്യോ ..എന്താ " എന്നുറക്കെ വിളിച്ചു ചോദിച്ചത് ..
കുട്ടുവാകട്ടെ ആകെ അബദ്ധം പറ്റിയനിലയിൽ നില്ക്കുകയായിരുന്നു ...
ഗോവണി ഓടി ചാടി കയറി മുകളിലെത്തിയ ഞാനും ഒന്ന് ഭയന്നുപോയി ....കാരണം ....
അവിടെ നിന്നിരുന്ന ആ രൂപം,.... ആര് കണ്ടാലും പേടിക്കുമായിരുന്നു ...

ശരീരം മെലിഞ്ഞ പലരെയും ഞാൻ കണ്ടിട്ടുണ്ട് ...എന്നാൽ ഇത്രയും മെലിഞ്ഞ ഒരു പയ്യനെ ആദ്യമായിട്ട് തന്നെയാണ് കാണുന്നത് ...
ഒരു പതിനേഴു പതിനെട്ടു വയസ്സ് പ്രായം വരും .....അരക്കെട്ടിൽ നിന്നും ഒത്തിരി താഴെ വന്നു കിടക്കുന്ന പാന്റും ബെൽറ്റും ...
അവൻ എങ്ങിനെ ആ പാന്റിനകത്തു കയറിപറ്റി എന്ന് സംശയിച്ചുപോകും ...അത്രക്കും ടൈറ്റാണ് ആ പാന്റ് ....
അതാകട്ടെ ...അത്രയും മുഷിഞ്ഞതും .....കൂടാതെ അതിൽ നിറയെ തുളകളും .... ഒരു തടവുപുള്ളിയെ ഓർമ്മിക്കാനെന്നപോലെ കുറെ ചങ്ങലകളും ..... ആ ഷർട്ടിനുള്ളിൽ അവൻ എങ്ങിനെ കയറി കൂടിയെന്നറിയില്ല ......
എന്നാൽ പേടിച്ചത് ഇക്കാരണം കൊണ്ടൊന്നുമല്ല .....
അവന്റെ ആ നീളമുള്ള മുഖത്തിന്‌  മുകളിലുള്ള തലമുടി .....
കരന്റടിച്ചു നില്ക്കുന്ന മനുഷ്യരൂപങ്ങളെ ചില കാർട്ടൂനിശ് റ്റുകൾ വരക്കുന്നത് കണ്ടിട്ടില്ലേ .....അത് പോലെയായിരുന്നു ..
അവന്റെ തലയോട്ടിയിൽ നിന്നും ഒരു പത്തിഞ്ചു നീളത്തിലാണ്, മുള്ളൻപന്നിയുടെ മുള്ളുപോലെ തലമുടികൾ നില്ക്കുന്നത് ....
അതും ചില സന്ന്യാസിമാരുടെ ജടകൾ പോലുണ്ടായിരുന്നു ...
" സ്റ്റ്രെയ്ട്ടെനിങ്ങ് " ആണത്രേ ...
കാതിൽ മോഡേണ്‍ സ്ത്രീകളെ കടത്തി വെട്ടി പിന്നിലാക്കികൊണ്ടെന്നപോലെ അഞ്ചോ ആരോ കമ്മലുകൾ ...
മുഖത്ത് വളർന്നു വന്നിരിക്കുന്ന താടി മീശ രോമങ്ങളെ " എന്തൊക്കെയോ " ചെയ്തു " എന്തൊക്കെയോ " പോലെ അലങ്കരിച്ചിരിക്കുന്നു ...
കഴുത്തിൽ, ഷർട്ടിനു പുറത്തേക്കിട്ടിരിക്കുന്ന ആ മാല കക്കയോ കവിടിയോ കൊണ്ടുണ്ടാക്കിയ, വയനാടൻ കാടുകളിലെ ആദിവാസികളെ
ഓർമ്മിപ്പിക്കുമാറുള്ളതായിരുന്നു ....
പരിഭ്രാന്തരായി നില്ക്കുന്ന ഞങ്ങളെ കണ്ട് കൌണ്ടറിൽ നിന്നും പറന്നു മുകളിലെത്തിയ യുവകോമളൻ എന്തു പറയണം എന്നറിയാതെ
ഉഴലുകയായിരുന്നു .....എന്നാലും അവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു ...
" സൊ....സോറി സാർ "
ഇതും പറഞ്ഞ് ആ കോമളൻ, ശിങ്കാരവേലനായി നില്ക്കുന്ന ആ രൂപത്തോട് കണ്ണിറുക്കി എന്തോ ആന്ഗ്യം കാണിച്ചു ...
അവൻ ഇതൊന്നും ഒരു പ്രശ്നമേയല്ലെന്ന മട്ടിൽ അവിടെ തന്നെ നിന്നു ....
ഞാൻ എന്ത് വേണമെന്നറിയാതെ തരിച്ചു നില്ക്കുകയായിരുന്നു ....
തിരിഞ്ഞു നോക്കിയപ്പോൾ കുട്ടുവിനെ കാണാനില്ല ....
മുകളിൽ നിന്നും മുൻവശത്തെ ചില്ല് വാതിലിലുടെ നോക്കിയപ്പോൾ ,
കുട്ടു കടയിൽ  നിന്നുമിറങ്ങി പുറത്തു നില്ക്കുകയായിരുന്നു ..
അവന്റെ മുഖത്ത് അപ്പോഴും ആ ഞെട്ടൽ മാഞ്ഞിരുന്നില്ല ...